കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ഭര്‍ത്താവിനെതിരെ വീണ്ടും പൊലീസില്‍ പരാതി നല്‍കി. ഗാര്‍ഹിക പീഡനമാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് യുവതി പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം യുവതിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭര്‍ത്താവ് രാഹുല്‍ വീട്ടില്‍വെച്ച് മര്‍ദിച്ചെന്നാണ് യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്. മര്‍ദ്ദനത്തില്‍ കണ്ണിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍, പോലീസില്‍ പരാതി നല്‍കാനില്ലെന്നായിരുന്നു യുവതിയുടെ ആദ്യത്തെ നിലപാട്.
യുവതിയുടെ പുതിയ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. 85 BNS (498(A) IPC) പ്രകാരം ഭർതൃ പീഡനത്തിനും, നരഹത്യ ശ്രമത്തിന് 110 BNS, (308 IPC) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് രാഹുലിനെതിരെ യുവതി പരാതി നല്‍കുന്നത്. ആദ്യ പരാതിയിലും രാഹുലിനെതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
TAGS : PANTHIRANKAV
SUMMARY : The woman again filed a complaint against her husband Rahul
കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…
തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…
ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…