മീശോ ആപ്പിന്റെ പേരിൽ തട്ടിപ്പ്; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഇ-കൊമേഴ്‌സ് സ്ഥാപനമായ മീശോയുടെ പേരിൽ തട്ടിപ്പ് നടത്തിയ മൂന്ന് പേർ പിടിയിൽ. സൂറത് സ്വദേശികളായ മൂന്ന് പേരെ ഗുജറാത്തിൽ വെച്ചാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ആപ്പിൽ നിന്ന് 5.5 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയത്.

വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. മീശോയിൽ സാധനങ്ങൾ ഓർഡറുകൾ ചെയ്ത് പിന്നീട് റീഫണ്ട് ചെയ്യുന്ന തരത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് സൈബർ പോലീസ് വ്യക്തമാക്കി. സൂറത്തിൽ ഓം ശ്രീ എൻ്റർപ്രൈസസ് എന്ന പേരിൽ കമ്പനി സ്ഥാപിച്ച് വ്യാജ പേരും വിലാസവും നൽകി ഓർഡറുകൾ നൽകുന്നതാണ് ഇവരുടെ രീതി. യഥാർത്ഥ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം കേടായ ഉൽപ്പന്നങ്ങൾ തിരികെ നൽകുകയും റീഫണ്ട് ക്ലെയിം ചെയ്തുമാണ് തട്ടിപ്പ് നടത്തിയത്.

തെളിവായി കേടുവന്ന ഉൽപ്പന്നങ്ങളുടെ വീഡിയോകളും ഇവർ അയച്ചു നൽകിയിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 5.5 കോടി രൂപയാണ് മീശോയിൽ നിന്ന് പ്രതികൾ തട്ടിയത്.

മീശോയുടെ നോഡൽ ഓഫീസർ ജൂലൈയിൽ സൈബർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ 2023ലും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU | MEESHO SCAM
SUMMARY: Bengaluru police arrest Gujarat based criminals for defrauding Meesho of Rs 5.5 crore

Savre Digital

Recent Posts

ഹാസനിൽ മലയാളി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…

54 minutes ago

ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…

1 hour ago

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഗതാഗതം…

2 hours ago

ഓണ്‍ലൈന്‍ തട്ടിപ്പ്; യൂട്യൂബറും ബിഗ്‌ബോസ് താരവുമായ ബ്ലെസ്‌ലി അറസ്റ്റിൽ

കോഴിക്കോട്: ഡിജിറ്റല്‍ തട്ടിപ്പ് നടത്തിയ കേസില്‍ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി പിടിയില്‍. കോഴിക്കോട് കൊടുവള്ളി…

2 hours ago

യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിത്തെറിച്ചു; ഡിവൈഡറില്‍ ഇടിച്ചു കയറി

ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…

3 hours ago

വിലക്കിയ സിനിമകള്‍ ഐഎഫ്‌എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…

3 hours ago