കൊച്ചി: മുകേഷിനെതിരായ പരാതിയിൽ പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലൈംഗികാതിക്രമ കേസിലാണ് പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. വേണ്ട തെളിവ് സഹിതം വിസ്തരിച്ചാണ് മൊഴി നൽകിയെന്നും പരാതിക്കാരി പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരായ ഇലക്‌ട്രോണിക് തെളിവുകൾ മുകേഷ് അഭിഭാഷകൻ ജോ പോളിന് കൈമാറി.
ആലുവയിൽ താമസിക്കുന്ന നടിയുടെ പരാതിയിൽ 7 പേർക്കെതിരെ കേസെടുത്തതിൻ്റെ തുടർനടപടിയെന്ന നിലയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. നടനും എംഎൽഎയുമായ എം മുകേഷിനെതിരായ പരാതിയിലാണ് ആദ്യം രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എട്ടാം കോടതിയിൽ 3.30 ഓടെ ആരംഭിച്ച മൊഴിയെടുപ്പ് രണ്ടര മണിക്കൂർ നീണ്ടു. പരാതിയിൽ ഉറച്ചുനിൽക്കുന്നതായും തെളിവ് സഹിതം വിശദമായ മൊഴിയാണ് നൽകിയതെന്നും പരാതിക്കാരിയായ നടി പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് കേസുകളിലും പരാതിക്കാരിയുടെ രഹസ്യമൊഴിയെടുപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
<BR>
TAGS : MUKESH | SEXUAL HARASSMENT
SUMMARY : Allegation against Mukesh: Complainant’s confidential statement recorded
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…