കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം മരിച്ചെന്ന് പത്രവാർത്ത നല്‍കി മുങ്ങിയ പ്രതി പിടിയില്‍. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയായ നാല്‍പ്പത്തൊന്നുകാരനാണ് പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച ശേഷം താൻ മരിച്ചെന്ന് സ്വയം പത്രവാർത്ത നല്‍കുകയും ചെയ്തിരുന്നു.
കോട്ടയം ഗാന്ധിനഗർ പോലീസാണ് ഇയാളെ കൊടൈക്കനാലില്‍ നിന്നും പിടികൂടിയത്. ഇയാളുടെ ആധാർ കാർഡില്‍ എം.ആർ.സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണ്. വോട്ടർ ഐഡി കാർഡില്‍ കുമാരനല്ലൂരിലെ വിലാസവും. 2023ലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂർ ശാഖകളില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പോലീസ് പറയുന്നു.
അന്വേഷിച്ചപ്പോള്‍ ഇയാള്‍ ചെന്നൈയില്‍ വെച്ച് മരിച്ചെന്നു വിവരം ലഭിച്ചു. തുടർന്നു പോലീസില്‍ പരാതിപ്പെട്ടു. മറ്റൊരു പത്രത്തിന്റെ ചരമവാർത്തകളുടെ പേജില്‍ ഇയാളുടെ ഫോട്ടോ അടക്കം വാർത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറില്‍ സംസ്കാരം നടക്കുമെന്നും വാർത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാർത്തയെന്ന് സംശയം തോന്നി. തുടർന്നാണ് കൊടൈക്കനാല്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പോലീസ് അന്വേഷണമെത്തിയത്.
TAGS : LATEST NEWS
SUMMARY : Mukkupandam pawn scam: To escape, he gave his own death notice to the newspapers
തിരുവനന്തപുരം: 2025ലെ കേരള പുരസ്കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…