Categories: KARNATAKATOP NEWS

മുക്കുപണ്ടം പണയംവെച്ച് വായ്പത്തട്ടിപ്പ്; മലയാളികളടക്കം 12 പേർ അറസ്റ്റിൽ

ബെംഗളൂരു: മുക്കുപണ്ടം പണയംവെച്ച് വായ്പതട്ടിപ്പ് നടത്തിയ മലയാളികളടക്കമുള്ള 12 പേരെ മടിക്കേരി പോലീസ് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശികളായ മുഹമ്മദ് കുഞ്ഞി (48), പ്രദീപ് (60), കർണാടക സ്വദേശികളായ മുഹമ്മദ് റിസ്‌വാൻ (35), പി.എച്ച്. റിസ്‌വാൻ (35), അബ്ദുൽ നസീർ (50), കെ.പി. നവാസ് (47), കെ.എ. നിഷാദ് (43), മൂസ (37), മുഹമ്മദ് അനീഫ് (42), ഖദീജ് (32), റഫീഖ് (38), ഫർഹാൻ (33) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഹംസ എന്ന മറ്റൊരു പ്രതിയെക്കൂടി പിടികൂടാനുണ്ട്. തട്ടിപ്പിന്‍റെ  സൂത്രധാരൻ എറണാകുളം സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണെന്ന് മടിക്കേരി ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു.

കുടക് ജില്ലാ സഹകരണ ബാങ്കിന്റെ മടിക്കേരി, ബാഗമണ്ഡല, വിരാജ്‌പേട്ട് ശാഖകളിൽനിന്നാണ് 652 ഗ്രാം മുക്കുപണ്ടം പണയംവെച്ച് ഇവര്‍ 35 ലക്ഷംരൂപ തട്ടിയത്. പ്രതികളിൽ നിന്ന് 223 ഗ്രാം തൂക്കമുള്ള 28 സ്വർണം പൂശിയ വളകൾ, ബാങ്ക് അക്കൗണ്ടുകളിലെ 2 ലക്ഷം രൂപ, 2.08 ലക്ഷം രൂപ, ഇൻഷുറൻസ് ഇനത്തിൽ 1.08 ലക്ഷം രൂപയുടെ നിക്ഷേപം, 1.40 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ എന്നിവ പിടിച്ചെടുത്തു.

പ്രതികൾക്കെതിരെ മടിക്കേരി ടൗൺ, വിരാജ്‌പേട്ട് ടൗൺ, റൂറൽ, ഭാഗമണ്ഡല പോലീസ് സ്‌റ്റേഷനുകളിലായി എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളായ പ്രദീപ്, നിഷാദ് എന്നിവര്‍ നേരത്തെയും വിവിധ കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
<BR>
TAGS : ARRESTED | FAKE GOLD | MADIKKERI
SUMMARY : 12 arrested for taking loan from bank by pledging fake gold

Savre Digital

Recent Posts

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

54 minutes ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

54 minutes ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

57 minutes ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

2 hours ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 hours ago

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…

3 hours ago