തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകാൻ പ്രത്യേക സംവിധാനം. സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കികൊണ്ടുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ദുരുപയോഗം തടയാനായി ക്യു.ആര്‍ കോഡ് സംവിധാനം പിന്‍വലിക്കും. http://donation.cmdrf.kerala.gov/ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്.
തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.
<BR>
TAGS : CMDRF | KERALA
SUMMARY : Chief Minister’s Relief Fund. QR code system withdrawn, now money can be sent through UPI ID
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…