ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായും കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് നേതാക്കളോടും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാനും സംസ്ഥാന സർക്കാരിനെ ഏകോപിപ്പിച്ച് നയിക്കാനും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കർണാടകയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിന്റെ കാരണങ്ങൾ പരിശോധിക്കാനും രാഹുല്‍ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടു. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, പാർട്ടി ജനറൽ സെക്രട്ടറിമാരായ രൺദീപ് സുർജേവാല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഡല്‍ഹിയില്‍ ഖാർഗെയുടെ വസതിയിലാണ് കൂടിക്കാഴ്‌ച നടത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റില്‍ ഒമ്പത് ഇടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ബിജെപി 17 സീറ്റുകളും നേടി. ജെഡിഎസ് പാര്‍ട്ടി രണ്ട് സീറ്റുകളും നേടി. പാർട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷയ്‌ക്കും താഴെയായിരുന്നു കര്‍ണാടകയിലെ പ്രകടനം.
2023-ൽ കർണാടകയിൽ മികച്ച വിജയത്തോടെയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയായിരുന്നു കോണ്‍ഗ്രസിന്‍റെ ജയം. ബിജെപി 66 സീറ്റിൽ ഒതുങ്ങിയപ്പോള്‍ ജെഡിഎസ് 19 സീറ്റുകൾ നേടിയിരുന്നു.
TAGS: SIDDARAMIAH | DK SHIVAKUMAR
SUMMARY: Rahul gandhi meets siddaramiah and dk shivakumar amid party issues
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…
ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…