ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് എംഎൽഎ ബി.ആർ. പാട്ടീൽ രാജിവച്ചു. കലബുർഗി ജില്ലയിലെ അലന്ദ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാട്ടീലിനെ 2023 ഡിസംബർ 29നാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചത്. ശനിയാഴ്ച രാവിലെയോടെ ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാട്ടീൽ ഔദ്യോഗികമായി രാജി സമർപ്പിച്ചു.
സർക്കാരിന്റെ നയപരമായ തീരുമാനങ്ങളും മണ്ഡലത്തിനുള്ള ഫണ്ട് നിഷേധിക്കലുമാണ് രാജിക്ക് പിന്നിലെ പ്രധാന കാരണം. സിദ്ധരാമയ്യ സർക്കാരിൽ അദ്ദേഹത്തിന് നൽകിയ സ്ഥാനത്തിലും അദ്ദേഹം അതൃപ്തനായിരുന്നു. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില നിയമം വഴി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിധാൻ സൗധ പരിസരത്തുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന ധർണയിൽ പാട്ടീൽ പങ്കെടുത്തിരുന്നു. പഞ്ചാബ് – ന്യൂഡൽഹി അതിർത്തിക്കടുത്തുള്ള കാർഷിക പ്രശ്‌നങ്ങൾക്കായി മാസത്തിലേറെയായി നിരാഹാരം അനുഷ്ഠിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം പ്രതിഷേധ പ്രകടനം നടത്തിയത്.
TAGS: BENGALURU | RESIGN
SUMMARY: B.R. Patil resigns from post of political adviser to CM
തിരുവനന്തപുരം: ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും.…
കോട്ടയം: സർക്കാർ അനുകൂല നിലപാടില്‍ ഉറച്ച് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ നിലപാട് പറഞ്ഞ് കഴിഞ്ഞുവെന്നും…
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വർണവില റെക്കോഡിലേക്ക് അടുക്കുന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ കസ്റ്റംസിന് നിർണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചു. ഇടനിലക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. അന്വേഷണത്തില്‍…
കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പോലീസ് പിടികൂടി കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ…