ബെംഗളൂരു: മുടി കൊഴിഞ്ഞതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കിയതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചാമരാജ്നഗറിലാണ് സംഭവം. പരശിവമൂർത്തിയാണ്. സംഭവത്തിൽ ഭാര്യ മമതയ്ക്കെതിരെ പോലീസ് കേസെടുത്തു.
പരശിവമൂർത്തി കഷണ്ടിയാണെന്ന് പറഞ്ഞ് മമത പലപ്പോഴും പരിഹസിക്കാറുണ്ടായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വെച്ചും മമത ഇത്തരത്തിൽ പെരുമാറിയിരുന്നതായി മൂർത്തിയുടെ ബന്ധുക്കൾ പറഞ്ഞു. ആഡംബര ജീവിതം നയിക്കാൻ താല്പര്യമുണ്ടായിരുന്ന മമത സോഷ്യൽ മീഡിയയിലും സജീവമായിരുന്നു.
എന്നാൽ മൂർത്തിക്ക് ഇക്കാര്യം ഇഷ്ടമല്ലായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുമുണ്ടായിരുന്നു. അടുത്തിടെ പരശിവമൂർത്തിക്കെതിരെ വ്യാജ സ്ത്രീധന പീഡന പരാതിയും മമത നൽകിയിരുന്നു. തുടർന്ന് ഒന്നര മാസം മൂർത്തി ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ മൂർത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ ചാമരാജ്നഗർ റൂറൽ പോലീസ് കേസെടുത്തു.
TAGS: BENGALURU
SUMMARY: Man commits suicide after wife constantly shames him over hair loss
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…