Categories: KARNATAKATOP NEWS

മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാർ

ബെംഗളൂരു: മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടിന്റെ തീരുമാനത്തെ അപലപിച്ച് കൊണ്ട് എംഎൽഎമാരുടെ യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി.

മുതിര്‍ന്ന എഎല്‍എ ആര്‍.വി. ദേശ്പാണ്ഡെയാണ് പ്രമേയം അവതരിപ്പിച്ചതെന്നും തന്‍വീര്‍ സെയ്ത് പിന്തുണച്ചതായും ഉപമുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. സിദ്ധരാമയ്യയെ ഏകകണ്ഠമായി പിന്തുണയ്ക്കാന്‍ പ്രമേയം പാസാക്കി. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്ന് ആരോപിച്ച ഡി.കെ., സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മറ്റുള്ളവരുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും വ്യക്തമാക്കി. സിദ്ധരാമയ്യയ്ക്കെതിരെ പ്രോസിക്യൂഷന്‍ അനുവദിച്ചതിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയില്‍ നിന്ന് ഇളവ് ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശിവകുമാര്‍, ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. നേരത്തെ ആരോപണത്തില്‍ സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഹൈക്കോടതി ഇതിന് സ്‌റ്റേ അനുവദിച്ചിരുന്നു. ഗവര്‍ണറുടെ അനുമതിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരേ ഓഗസ്റ്റ് 29 വരെ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിട സ്ഥലങ്ങള്‍ അനുവദിച്ച് നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാണ് ആരോപണം.

TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka mlas supports cm siddaramiah on muda scam

Savre Digital

Recent Posts

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

1 hour ago

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

2 hours ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

2 hours ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

2 hours ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

3 hours ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

4 hours ago