Categories: KARNATAKATOP NEWS

മുഡ ആരോപണം; സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവില്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവില്‍ നടപടി പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വിചാരണ കോടതിയോടാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി പാടില്ലെന്ന് ഉത്തരവിറക്കിയത്. ഓഗസ്റ്റ് 29ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെയാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാകുക.

കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്ലോട്ടാണ്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹര്‍ജി ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സിദ്ധരാമയ്യക്കായി കോടതിയില്‍ ഹാജരായി.

നടപടി നിയമവിരുദ്ധവും ഗവര്‍ണറുടെ അധികാര പരിധിയില്‍ വരാത്തതുമാണെന്ന് സിദ്ധരാമയ്യ കോടതിയെ അറിയിച്ചു. ഒപ്പം ഇത്തരത്തിലൊരു പ്രോസിക്യൂഷന്‍ നടപടി തന്റെ വ്യക്തിത്വത്തെ താറടിക്കാനാണെന്നും അത് തന്റെ രാഷ്ട്രീയ ജീവിത്തത്തെ അപമാനിക്കുമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിച്ചു. ഭരണ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുന്നതും രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായേക്കാവുന്നതുമാണ് ഈ നടപടിയെന്നും ഹൈക്കോടതിയെ കര്‍ണാടക മുഖ്യമന്ത്രി ബോധിപ്പിച്ചിരുന്നു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: HC clears no action should be taken against cm on muda scam

Savre Digital

Recent Posts

കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: കാർമൽ കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14-ന് സിദ്ധാർഥ നഗറിലുള്ള തെരേഷ്യൻ…

21 minutes ago

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ അപകടം; വീട്ടമ്മ മരിച്ചു

കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…

8 hours ago

തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ സിപിഐയിൽ നിന്ന് പുറത്താക്കി

തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…

8 hours ago

വോട്ടർപട്ടികയിൽ പേരില്ല, സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…

9 hours ago

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ പ്രതി കശ്മീരിൽ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീ​ഗനറിൽ വച്ചാണ് യുവാവിനെ…

9 hours ago

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…

10 hours ago