ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ലോകായുക്ത നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി.
മുഡ ഭൂമിയിടപാടില്‍ ലോകായുക്ത പോലീസിന്റെ അന്വേഷണം തെറ്റായതോ, പക്ഷപാതപരമോ ആണെന്നതിന് നിലവിലെ രേഖകളില്‍ നിന്നും വ്യക്തമല്ല. ഇക്കാരണത്താൽ കൂടുതല്‍ അന്വേഷണത്തിനോ പുനരന്വേഷണത്തിനോ വേണ്ടി കേസ് സിബിഐക്ക് കൈമാറേണ്ട കാര്യമില്ലെന്നും ഹൈക്കോടതി ബെഞ്ച് അറിയിച്ചു. മുഡ ഭൂമിയിടപാടില്‍ സിദ്ധരാമയ്ക്കെതിരെ ലോകായുക്ത പോലീസ് അന്വേഷണത്തിന് ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.
കേസില്‍ സിദ്ധരാമയ്യ ഒന്നാം പ്രതിയും, ഭാര്യ പാര്‍വതി രണ്ടാം പ്രതിയുമായിരുന്നു. 2010ല്‍ സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് സഹോദരന് മല്ലികാര്‍ജുനസ്വാമി നല്കിയ 3.2 ഏക്കര്‍ ഭൂമിയാണ് വിവാദത്തിന് കാരണം. മുഡ ഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്ന് പാര്‍വതി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 14 സൈറ്റുകള്‍ അനുവദിച്ചു. എന്നാല്‍ ഈ പ്ലോട്ടുകള്‍ യഥാര്‍ഥ ഭൂമി വിലയേക്കാള്‍ ഉയര്‍ന്നതാണെന്നാണ് ആരോപണം.
TAGS: MUDA SCAM
SUMMARY: MUDA site allotment case, Karnataka HC rejects plea to transfer probe to CBI
തലശ്ശേരി: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ. പദ്മരാജന് മരണംവരെ ജീവപര്യന്തവും ഒരു…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ സാധിക്കില്ല. മേല്‍വിലാസത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള…
പത്തനംതിട്ട: കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.…
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…