ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലയും മൈസൂരുവിലെയും വിവിധയിടങ്ങളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇരു നഗരങ്ങളിലെയും ഒമ്പത് സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെയോടെയാണ് ഇഡി ഉദ്യോഗസ്ഥ സംഘം പരിശോധന ആരംഭിച്ചത്.
ബെംഗളൂരുവിലെ ഡോളേഴ്‌സ് കോളനിയിലുള്ള പ്രമുഖ ബിൽഡറുടെ വീട്ടിലും റെയ്ഡ് നടന്നു. മുഡ കേസുമായി ബന്ധപ്പെട്ട ബിൽഡറുടെ അനധികൃത പണമിടപാടുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ കേസുമായി ബന്ധപ്പെട്ട് എട്ട് മുഡ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പുറത്തായത്. നിലവിലെ റെയ്‌ഡിൽ നിർണായക രേഖകൾ പലയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ ഒക്ടോബർ 18ന് മൈസൂരുവിലെ മുഡ ഓഫീസിലും മറ്റ് ചില സ്ഥലങ്ങളിലും ഏജൻസി പരിശോധന നടത്തിയിരുന്നു. കേസിലെ നാലാം പ്രതി ഭൂവുടമ ജെ.ദേവരാജുവിൻ്റെ വീട്ടിലും സംഘം പരിശോധന നടത്തിയിരുന്നു.
TAGS: BENGALURU | MUDA SCAM
SUMMARY: ED Officials raid at several locations in bengaluru and mysore
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…