Categories: KARNATAKATOP NEWS

മുഡ; മുൻ കമ്മീഷണറെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതിയുമായി ബന്ധപ്പെട്ട് മുൻ കമ്മീഷണറെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. മുൻ മുഡ കമ്മീഷണർ പി.എസ്. കാന്തരാജുവിനെയാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

2017 സെപ്റ്റംബർ മുതൽ 2019 നവംബർ വരെ രണ്ട് വർഷത്തോളം മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) കമ്മീഷണറായിരുന്നു കാന്തരാജു. നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ പാർവതി ബി.എം., ഭർതൃസഹോദരൻ മല്ലികാർജുന സ്വാമി എന്നിവരെയും ലോകായുക്ത പോലീസ് ചോദ്യം ചെയ്തിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ മൈസൂരുവിൽ 14 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചുനൽകിയതിൽ അഴിമതിയുണ്ടെന്നാണ് പരാതി.

സിദ്ധരാമയ്യക്കു പുറമേ പാർവതിയും പാർവതിയുടെ സഹോദരൻ മല്ലികാർജുന സ്വാമിയും കേസിൽ പ്രതികളാണ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും അതിന് പകരമായി അതിനേക്കാള്‍ മൂല്യമുള്ള സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്‍കിയെന്നുമാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന സ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്. 3000-4000 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണം.

TAGS: KARNATAKA | MUDA SCAM
SUMMARY: Lokayukta police quiz ex-MUDA Commissioner

Savre Digital

Recent Posts

ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലത്തെ പതിമൂന്നുകാരിയില്‍ തുടിക്കും; ശസ്ത്രക്രിയ പൂര്‍ത്തിയായി

കൊച്ചി: വാഹനാപകടത്തെ തുടർന്ന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത്‌ ബിജു (18) വിന്റെ…

18 minutes ago

പ്രകോപന പ്രസംഗം: കർണാടക എംഎൽഎ യത്‌നലിന്റെ പേരിൽ കേസ്

ബെംഗളൂരു: പ്രകോപന പ്രസംഗം നടത്തിയതിന് കർണാടകയിലെ മുതിർന്ന എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നലിന്റെ പേരിൽ പോലീസ് കേസെടുത്തു. ഗണേശോത്സവത്തിന്റെ ഭാഗമായിനടന്ന…

1 hour ago

ഛത്തിസ്ഗഢിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു

ബി​ജാ​പൂ​ർ: ഛത്തി​സ്ഗ​ഢി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ തെ​ല​ങ്കാ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന വ​ന​പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ന​ക്സ​ലു​ക​ൾ കൂടി കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച…

1 hour ago

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാളെ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാളെ നടക്കും. തത്ത്വമസി വെൽഫയർ അസോസിയേഷന്റെയും തത്ത്വമസി ബാലഗോകുലത്തിന്റെയും…

2 hours ago

നേപ്പാള്‍ കലാപം; മരണം 51, കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ തീർഥാടകയും

കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാർവിരുദ്ധ കലാപത്തിൽ മരണസംഖ്യ 51 ആയി. ഇതിൽ 21 പേർ പ്രക്ഷോഭകരാണ്‌. 1771 പേർക്ക്‌ പരുക്കേറ്റു. 284…

2 hours ago

റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 80 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: സർക്കാർ റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെളഗാവി ഹിരെകൊഡി മൊറാർജി ദേശായി റെസിഡെൻഷ്യൽ സ്കൂളിലെ…

2 hours ago