ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത നടപടിക്കെതിരെ പരാതിയുമായി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. കേന്ദ്ര വിജിലൻസ് കമ്മിഷണർക്കാണ് കൃഷ്ണ പരാതി നൽകിയത്. കേസിൽ അന്വേഷണം നീതിപൂർവമായിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാൻ നടത്തിയ അന്വേഷണം മാത്രമാണ് ലോകായുക്തയുടേതെന്നും കൃഷ്ണ പരാതിയിൽ സൂചിപ്പിച്ചു. ലോകായുക്ത എഡിജിപി നീഷ് ഖർബിക്കർ, ഐജി പി. സുബ്രഹ്മണ്യേശ്വര റാവു, മൈസൂരു ലോകായുക്ത എസ്‌പി ടി.ജെ. ഉദേഷ് എന്നിവർക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ സ്വാധീനത്തിലാണ് ലോകായുക്ത ഉദ്യോഗസ്ഥർ കേസ് കൈകാര്യംചെയ്തത്. മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കേസിൽ അറസ്റ്റുകൾ നടത്തിയില്ല. തെളിവുകളുടെ അഭാവമുണ്ടെന്ന് ഉദ്യോഗസ്ഥർ കോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യംചെയ്ത് ഡിവിഷൻ ബെഞ്ചിനുമുൻപാകെ കൃഷ്ണ കഴിഞ്ഞയാഴ്ച ഹർജി സമർപ്പിച്ചിരുന്നു. ഇതിനുശേഷമാണ് വിജിലൻസിനും പരാതി നൽകിയിരിക്കുന്നത്.
TAGS: MUDA SCAM
SUMMARY: Complaint against lokayukta to Vigilance commisionar in muda
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…
ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലഹർ സിംഗ്…
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം.…