ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ മൈസൂരു ലോകായുക്തയിൽ എഫ്ഐആർ രജസ്‌റ്റർ ചെയ്‌തു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുക്കുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എൻ പാർവതി, സിദ്ധരാമയ്യയുടെ ഭാര്യ സഹോദരൻ മല്ലികാർജുൻ സ്വാമി, ഭൂമി വിറ്റ ദേവരാജു എന്നിവരാണ് മറ്റ് പ്രതികള്‍.
ലോകായുക്ത എസ്‌പിയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് കേസില്‍ സിദ്ധരാമയ്യയ്‌ക്ക് എതിരെ ലോകയുക്ത അന്വേഷണത്തിന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടത്. അഴിമതിക്കേസില്‍ സിദ്ധരാമയ്യയ്‌ക്ക് എതിരെ അന്വേഷണം നടത്താന്‍ ഗവർണർ താവർചന്ദ് ഗെലോട്ട് നൽകിയ അനുമതി ഹൈക്കോടതി ശരിവെച്ചതിന് തൊട്ട് പിന്നാലെയായിരുന്നു പ്രത്യേക കോടതിയുടെ ഉത്തരവ്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരു അർബൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (മുഡ) അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ടാണ് കേസ്.
TAGS: KARNATAKA | MUDA SCAM
SUMMARY: Lokayukta files case against Siddaramiah on muda scam
ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്.തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം…
ബെംഗളൂരു: ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ…
വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട്…
തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…