ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയക്കാനൊരുങ്ങി ലോകായുക്ത പോലീസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ലോകായുക്തയ്ക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകും.
സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതി, മൂന്നാം പ്രതി സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, ഭൂമി ഉടമ ജെ. ദേവരാജു എന്നിവരെ ലോകായുക്ത കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തു. ദീപാവലിക്ക് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യുമെന്ന് ലോകായുക്ത വൃത്തങ്ങൾ അറിയിച്ചു. കേസിൽ ഡിസംബർ 25നകം റിപ്പോർട്ട് സമർപ്പിക്കാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇഡി) കേസ് അന്വേഷിക്കുന്നുണ്ട്. മൈസൂരുവിലെ മുഡ ഓഫീസിലും കെംഗേരിയിലെ ദേവരാജിൻ്റെ വീട്ടിലും ഇഡി അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. അതേസമയം മുഡ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നേഹമയി കൃഷ്ണ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാന സർക്കാർ ആണ് ലോകായുക്ത ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും അവർ മുഖ്യമന്ത്രിക്കെതിരെ പോകില്ലെന്നും ചൂണ്ടികാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka Lokayukta to issue notice to CM Siddaramaiah in MUDA case
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…