ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ 10ന് വാദം വീണ്ടും കേൾക്കും. ലോകായുക്ത അന്വേഷണത്തിൻ്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണയാണ് ഹർജി നൽകിയത്.
ലോകായുക്ത പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഇക്കാരണത്താൽ കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് സ്നേഹമയി ഹൈക്കോടതിയെ സമീപച്ചത്. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കിയെന്നാണ് മുഡ അഴിമതി ആരോപണം. കേസരെ ഗ്രാമത്തിലെ 3.16 ഏക്കര്‍ ഏറ്റെടുത്തതിനുപകരം വിജയനഗറിൽ ഭൂമി അനുവദിച്ചത് സിദ്ധരാമയ്യയുടെ സ്വാധീനഫലമായാണെന്നാണ് ആരോപണം.
50:50 ഇൻസെന്റീവ് പദ്ധതി പ്രകാരം വികസനത്തിനായി ഏറ്റെടുക്കവേ ഭൂമി നഷ്ടപ്പെട്ട വ്യക്തികൾക്ക് മുഡ വികസിപ്പിച്ച സ്ഥലത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പകരം ഭൂമി നൽകും. എന്നാൽ പദ്ധതി പ്രകാരം ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ ബദൽ ഭൂമി ചില വ്യക്തികൾക്ക് ലഭിച്ചെന്നും ആരോപണം ഉയർന്നിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC adjourns hearing till Dec 10 in muda case
കോഴിക്കോട്: അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാന്നിധ്യവും, യൂടൂബറുമായ അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മര്‍ക്കസ്…
പാലക്കാട്: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്രക്കാരന്റെ ദേഹത്ത് പാൻട്രി ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പ്രതി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…