Categories: KERALATOP NEWS

മുണ്ടക്കൈയില്‍ ജീവനോടെ ആരും ബാക്കിയില്ല; സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി

വയനാട്: മുണ്ടക്കൈയിലെ രക്ഷാദൗത്യം മികച്ച രീതിയില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനോടെ ആരും ബാക്കിയില്ലെന്ന് സൈന്യം അറിയിച്ചു. എല്ലാവരെയും രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചിട്ടുണ്ട്. എങ്കിലും, ചാലിയാറിലും ചൂരല്‍മലയിലും അടക്കം തിരച്ചില്‍ തുടരുമെന്നും മികച്ച സേവനമാണ് സൈന്യം കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങള്‍ എത്തിക്കാൻ പറ്റാത്തത് വെല്ലുവിളി ആയിരുന്നുവെങ്കിലും ബെയ്‌ലി പാലം പൂർത്തിയായതോടെ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ച്‌ തിരച്ചില്‍ വേഗത്തിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാർ ജില്ലയില്‍ തുടർന്ന് ദൗത്യം ഏകോപിപ്പിക്കുമെന്നും സർവകക്ഷി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവർ യോഗത്തില്‍ പങ്കെടുത്തു.

TAGS : WAYANAD LANDSLIDE | PINARAY VIJAYAN
SUMMARY : There is no one left alive in Mundakai; The Chief Minister informed the army

Savre Digital

Recent Posts

അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരം നിരോധിച്ചു

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…

28 minutes ago

ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ വന്നു; ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…

58 minutes ago

തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ്‌ ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…

2 hours ago

രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി; ബിജെപിയില്‍ ചേരുമെന്ന് എസ്. രാജേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…

2 hours ago

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…

3 hours ago

മണപ്പുറം പരസ്യവിവാദം: നടൻ മോഹൻലാലിനെതിരെയുള്ള ഉപഭോക്തൃ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച്‌ നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…

4 hours ago