Categories: KERALATOP NEWS

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം; ഇന്നത്തെ തിരച്ചിലിൽ ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും കണ്ടെത്തി

വയനാട്, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലിൽ ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കണ്ടെടുത്തു. നിലമ്പൂർ മേഖലയിൽ നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും ഒരു ശരീരഭാഗവും വയനാട്ടിലെ കാന്തൻപാറയ്ക്ക് സമീപത്തെ ആനടിക്കാപ്പിൽ നിന്നും രണ്ട് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ദുരന്തത്തിൽപെട്ടവരുടെ 231 മൃതദേഹങ്ങളും 205 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഞായർ വൈകിട്ട് നിലമ്പൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

എന്‍ഡിആര്‍എഫ്, വനം വകുപ്പ് , പോലീസ്, തണ്ടര്‍ബോള്‍ട്ട് , ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. ചാലിയാറില്‍ നിന്ന് 2 മൃതദേഹഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ മേഖലയിലും ചാലിയാറിലുമാണ് തിരച്ചില്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സംശയമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായിരിക്കും ഇനിയുള്ള തിരച്ചില്‍. സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തിരച്ചിലിന്റെ ഭാഗമാകുന്നുണ്ട്. ദുഷ്‌കരമായ ഇടങ്ങളിൽ സർക്കാർ ഏജൻസികളും ബാക്കിയുള്ള സ്ഥലത്ത് സന്നദ്ധപ്രവർത്തകരുമാണ് തിരച്ചിൽ നടത്തുന്നത്.

തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ പരിശോധന ഫലം ഇന്നുമുതൽ പുറത്തുവിട്ടുതുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന തൊണ്ണൂറ് ശതമാനത്തോളം പേരുടെ സാമ്പിളുകൾ നേരത്തെ ശേഖരിച്ചിരുന്നു. ഇവ ഒത്തുനോക്കിയായിരിക്കും മരിച്ചയാളെ തിരിച്ചറിയുക.
<br>
TAGS : WAYANAD LANDSLIDE
SUMMARY : Mundakai Landslide Disaster; A dead body and three body parts were found during today’s search

Savre Digital

Recent Posts

ആക്രമണം വർധിക്കുന്നു; തെരുവ് നായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ദൗത്യം ഊർജ്ജിതമാക്കി ബിബിഎംപി. കഴിഞ്ഞ…

8 minutes ago

നവോദയ സ്‌കൂൾ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ

ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശിനി നേഹയാണ് മരിച്ചത്.…

24 minutes ago

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി തയാറെടുപ്പുകൾ തുടങ്ങി. ഓഗസ്റ്റ് രണ്ടാം വാരത്തിലാകും മേള നടക്കുക. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി…

30 minutes ago

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രണ്ട് വടക്കൻ…

33 minutes ago

കൊച്ചിയിൽ ലഹരിവേട്ട; എംഡിഎംഎയുമായി യൂട്യൂബര്‍ റിന്‍സിയും സുഹൃത്തും പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്‌ലാറ്റില്‍ നടത്തിയ…

51 minutes ago

യുവതിയെ കൂട്ടബലാത്സംഗം ചെയ്തശേഷം വാഷിങ് മെഷീനും ഫ്രിഡ്ജും തട്ടിയെടുത്തു; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ 4 പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പാരപ്പന അഗ്രഹാര…

54 minutes ago