കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പുകൾക്കായി 12 കൗണ്ടറുകളായി പ്രവർത്തിക്കും. അതേസമയം വിലങ്ങാട് ഉരുൾ പൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്കും രേഖകൾ വീണ്ടെടുക്കാനുളള അദാലത്തും ഇന്ന് നടക്കും. രാവിലെ പത്ത് മണി മുതൽ സെന്റ് ജോർജ് ഹൈസ്കൂളിൽ വെച്ചാണ് അദാലത്ത് നടക്കുക. വിവിധ വകുപ്പകൾക്കായി 12 കൗണ്ടറുകളായാണ് അദാലത്തിൽ ഉണ്ടാവുക.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും. ഉരുൾപൊട്ടലിൽ കാണാതായവർക്കായി മുണ്ടക്കൈ, ചൂരൽമല മേഖലകളിലും ചാലിയാർ പുഴയുടെ തീരങ്ങളിലും ഇന്നും തിരച്ചിൽ നടക്കും. ഫയർഫോഴ്സ്, ഫോറസ്റ്റ്, എൻഡിആർഎഫ് സംഘങ്ങൾ തിരച്ചിലിൻറെ ഭാഗമാകും.
<bR>
TAGS : WAYANAD LANDSLIDE
SUMMARY : Mundakai tragedy: Special court today for those who lost their documents
ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…
തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. ആഘോഷവേളകളില്‍ കുഞ്ഞുങ്ങള്‍ വർണ പൂമ്പാറ്റകളായി…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…
കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…
തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…
ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…