മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പ് നിർമാണം ആരംഭിക്കാനിരിക്കെ ഒന്നാം ഘട്ട ലിസ്റ്റിലെ ഭൂരിഭാഗം ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ഇന്നലെ മാത്രം 113 പേർ സമ്മതപത്രം നല്കി. ഇതോടെ ഒന്നാം ഘട്ട ലിസ്റ്റിലെ 242ല്‍ 235 പേരും സമ്മതപത്രം കൈമാറി. ഇതില്‍ ടൗണ്‍ഷിപ്പില്‍ വീടിനായി 170 പേരും സാമ്പത്തിക സഹായത്തിനായി 65 പേരുമാണ് സമ്മതപത്രം നല്‍കിയത്.
ഭൂമിയുടെ ഉടമസ്ഥതയില്‍ വ്യക്തത വരുത്തിയതോടെയാണ് കൂടുതല്‍ ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കിയത്. രണ്ടാം ഘട്ട ലിസ്റ്റിലുള്ള 2 എ, 2 ബി ലിസ്റ്റിലെ സമ്മതപത്രം ഇന്ന് മുതല്‍ സ്വീകരിച്ച് തുടങ്ങും. ടൗണ്‍ഷിപ്പ് നിർമാണത്തില്‍ ഒന്നാം ഘട്ട ലിസ്റ്റിലെ ഭൂരിഭാഗം ഗുണഭോക്താക്കളും സമ്മതപത്രം നല്‍കിയതിന്റെ ആശ്വാസത്തിലാണ് സർക്കാരും ജില്ല ഭരണകൂടവും. മറ്റന്നാള്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടല്‍ നടക്കാനിരിക്കെ ദുരന്ത ബാധിതർ സമ്മതപത്രം നല്‍കാത്തത് പുനരധിവാസത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു.
എന്നാല്‍ ദുരന്ത ബാധിത പ്രദേശത്തെ ഭൂമി ദുരന്ത ബാധിതർക്ക് തന്നെയെന്ന് വ്യക്തമാക്കിയതോടെയാണ് കൂടുതല്‍ പേർ സമ്മതപത്രം കൈമാറിയത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് വ്യവസ്ഥ. സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തിക്കള്‍ വീടുവെച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും.
TAGS : LATEST NEWS
SUMMARY : 235 people gave consent for Mundakai rehabilitation
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന് ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…
കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില്‍ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…