Categories: KERALATOP NEWS

മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ തടഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്താൻ എത്തിയ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ വഴിയിൽ കുത്തിയിരുന്ന് മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. പിന്നാലെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. മന്ത്രിയുടെ സന്ദർശനം പ്രഹസനമാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം.

സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ സമരരംഗത്തുണ്ടായിരുന്നു. മുതലപ്പൊഴിയില്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനായാണ് ജോര്‍ജ് കുര്യന്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ള നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അപകടമേഖലയില്‍ എത്തിയത്. ‘

മന്ത്രി വിവിധ മത്സ്യതൊഴിലാളി പ്രതിനിധികളുടെയും ലത്തീന്‍ സഭാ പ്രതിനിധികളുടെയും ആവശ്യങ്ങള്‍ കേട്ടു. എന്നാല്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും പറഞ്ഞില്ല. ഇതോടെയാണ് ചര്‍ച്ച പരാജയമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.റോഡില്‍ തടഞ്ഞ മന്ത്രിയെ പോലീസ് ഇടപെട്ടാണ് കടത്തിവിട്ടത്.

മുതലപ്പൊഴിയിൽ തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. കഴിഞ്ഞ മാസം രണ്ട് അപകടങ്ങളിലായി ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ വള്ളത്തിന്റെ എൻജിൻ, വല,മീൻ എന്നിവയെല്ലാം നഷ്ടമായി. 16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
<BR>
TAGS : MUTHALAPOZHI | GEORGE KURIAN | CONGRESS
SUMMARY : Union Minister of State George Kurien, who was on a visit to Mudalapoj, was stopped and protested

Savre Digital

Recent Posts

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…

7 hours ago

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

8 hours ago

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

8 hours ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

8 hours ago

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

9 hours ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

9 hours ago