കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലം പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌തുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് സി രാമചന്ദ്രൻ നായർ കമ്മീഷന് പ്രവർത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി സമർപ്പിച്ചിരുന്നു.
മുനമ്പത്തുകാരുടെ ആശങ്കയ്‌ക്ക് പരിഹാരം കാണാൻ കഴിയും വിധത്തിലുള്ള ശുപാർശകള്‍ നല്‍കണമെന്നാണ് സർക്കാർ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍, കമ്മീഷൻ തുടരേണ്ടത് അനിവാര്യമാണെന്നും ഹർജിയില്‍ പറഞ്ഞിട്ടുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവ് അനിശ്ചിതത്വം സൃഷ്‌ടിച്ചിരുന്നു. അതിനാല്‍, ഡിവിഷൻ ബെഞ്ച് ഉത്തരവ് വരുന്നത് വരെ മുനമ്പം കമ്മീഷന് പ്രവർത്തിക്കാൻ അനുമതി നല്‍കണമെന്നാണ് സർക്കാർ നല്‍കിയ ഹർജിയില്‍ പറഞ്ഞിട്ടുള്ളത്.
ഇതനുസരിച്ച് ഇപ്പോള്‍ ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്നും സർക്കാരിന് അനുകൂല നിലപാട് ഉണ്ടായിരിക്കുകയാണ്. ഫെബ്രുവരി 28ന് മുനമ്പം കമ്മീഷന്റെ കാലാവധി കഴിഞ്ഞിരുന്നു. ശേഷം മൂന്ന് മാസത്തേക്ക് കൂടി സർക്കാർ സമയം നീട്ടിക്കൊടുത്തു. ഹൈക്കോടതിയിലടക്കം ഹർജികള്‍ വന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ പ്രവർത്തനം നിർത്തിവച്ചത്.
TAGS : LATEST NEWS
SUMMARY : Munambam Judicial Commission can continue its work; Division Bench rejects single bench’s order
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…
തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കനക്കും.…