തിരുവനന്തപുരം: മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് ഓൺലൈനായാണ് ചർച്ച. ആരെയും ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകും.
കൂടാതെ സമരം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് അദ്ദേഹം ആവശ്യപ്പെടും. ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്ക് എന്ന് സമരക്കാരെ അറിയിക്കുകയും ചെയ്യും. ചർച്ചയിൽ എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് വിവരം.
ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തില്‍ പരിഹാരം കാണാനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനമായിരുന്നു. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് കമ്മീഷന്‍. മൂന്നു മാസത്തിനുള്ളില്‍ കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനുള്ളിൽ രേഖകളുടെ പരിശോധന പൂർത്തിയാക്കും. ഭൂമിയിൽ താമസിക്കുന്നവർക്ക് കരം അടക്കുന്നതിനുള്ള സ്റ്റേ പിൻവലിക്കാനും സർക്കാർ ഇടപെടും. കൈവശാവകാശമുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.
<BR>
TAGS : MUNAMBAM ISSUE
SUMMARY : Munambam Waqf Land Issue; The Chief Minister will hold a discussion with the protesters today
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…
കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…
എറണാകുളം: കോതമംഗലം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡില്‍ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനില്‍…
ബെംഗളൂരു: റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പത്തിലധികം ആളുകളുടെ ഒത്തുചേരലുകൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവിന് മേലുള്ള സ്റ്റേ…