ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
സുരക്ഷാ ഭീഷണിയുണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് തങ്ങള്‍. 135 വര്‍ഷത്തെ കാലവര്‍ഷം മറികടന്നതാണ് അണക്കെട്ട്. ആ അണക്കെട്ട് നിര്‍മ്മിച്ചവരോട് അഭിമാനപൂര്‍വം നന്ദി പറയുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ മൂന്നംഗ ബെഞ്ചിന് വിട്ടു. സുരക്ഷയുമായുള്ള ബന്ധപ്പെട്ടുള്ള ഹർജികളും മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എസ് വി എന്‍ ഭട്ടി ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
TAGS : MULLAPPERIYAR DAM
SUMMARY : Mullaperiyar Dam: Supreme Court says security threat is only a concern
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…