ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നതിന് കേന്ദ്ര ജല കമ്മീഷന്‍ അനുമതി നല്‍കി. നിലവില്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് ജല കമ്മീഷന്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. 12മാസത്തിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 2011 ന് ശേഷം ആദ്യമായാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുന്നത്.
മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കേന്ദ്ര ജല കമ്മീഷന്‍ സുരക്ഷകാര്യത്തില്‍ പരിശോധനയ്ക്ക് കേരളത്തിന് അനുമതി നല്‍കിയത്. മുല്ലപ്പെരിയാറിലെ ജലവിതാനത്തെ സംബന്ധിച്ച ജല കമ്മീഷന്റ വാദങ്ങള്‍ തുടരുന്നതിനിടയിലും, കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഈ അവശ്യവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല എന്നിവിടങ്ങളിലെ ദുരന്തങ്ങള്‍ കേന്ദ്ര ജല കമ്മീഷന്റെ തീരുമാനത്തിന് കാരണമായിട്ടുണ്ടാകാമെന്നും നിഗമനങ്ങളുണ്ട്.
<BR>
TAGS : MULLAPERIYAR
SUMMARY : Safety of Mullaperiyar Dam to be checked. Approval of Central Water Commission
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…