Categories: KERALATOP NEWS

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; ഇന്ന് നിര്‍ണായക യോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്തമായി പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ പഴയ അണക്കെട്ട് പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്‌സ്) യോഗം പരിഗണിക്കും. പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയില്‍ കേരളം സമര്‍പ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തല്‍ സമിതിക്കു വിടുകയായിരുന്നു

പുതിയ അണക്കെട്ടിന് പരിസ്ഥിതി അനുമതി ലഭിക്കാന്‍ പരിസ്ഥിതി ആഘാത പഠനം അനിവാര്യമാണെന്നും ഇതിന് അനുവദിക്കണമെന്നും യോഗത്തില്‍ കേരളം ആവശ്യപ്പെടും. 2014ല്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അനുമതി നല്‍കിയതും ചൂണ്ടിക്കാട്ടും.

പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് തമിഴ്‌നാടുമായി ആലോചിച്ച് വേണമെന്നാണ് സുപ്രീം കോടതി ഉത്തരവുള്ളത്. പരിസ്ഥിതി ആഘാത പഠനം നടത്താന്‍ തമിഴ്‌നാടിന്റെ അനുമതി ആവശ്യമില്ല. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍, സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് തമിഴ്‌നാടുമായി കൂടിയാലോചിക്കുമെന്നും കേരളം വിദഗ്ധ വിലയിരുത്തല്‍ സമിതിയെ അറിയിക്കും.

നിലവിലെ അണക്കെട്ടിന്റെ അപകടാവസ്ഥയും അതിശക്തമായ മഴയും കാരണം താഴ്ഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകളുടെ സുരക്ഷ സംബന്ധിച്ച ഉത്കണ്ഠയും ചൂണ്ടിക്കാട്ടും. അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനോട് ശക്തമായ എതിര്‍പ്പാണ് തമിഴ്നാട് സര്‍ക്കാറിനുള്ളത്. പുതിയ അണക്കെട്ട് നിര്‍മാണത്തിന് പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Savre Digital

Recent Posts

നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതനായി ; വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തലുമായി ശുചീകരണ…

10 minutes ago

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…

38 minutes ago

തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തൃശൂർ: തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.…

1 hour ago

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച്‌ മഹുവ മൊയ്ത്ര

പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും…

2 hours ago

മിന്നല്‍ പ്രളയം: ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ കാണാതായവരുടെ എണ്ണം 75 ആയി

മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. മാണ്ഡി ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായവർക്കായി തിരച്ചില്‍…

3 hours ago

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; മാപ്പ് പറഞ്ഞ് ടിനി ടോം

കൊച്ചി: പ്രേം നസീർ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. തൻ്റെ ഇൻ്റർവ്യൂയില്‍ നിന്നും അടർത്തിയെടുത്ത് ഒരു ഭാഗം…

3 hours ago