തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് നെന്‍മാറ സ്വദേശി നിബിന്‍ ആണ് രിച്ചത്. ഗോഡൗണിൽ വെൽഡിങ് തൊഴിലാളിയായിരുന്നു നിബിൻ. വൈകിട്ട് ഏട്ടോടെയാണ് സംഭവം. നാലു പേർ ഓടി രക്ഷപ്പെട്ടു. തീ പടർന്ന സമയത്തു ശുചിമുറിയിൽ അകപ്പെട്ടു പോയ നിബിനെ രക്ഷിക്കാനായില്ലെന്ന് അഗ്നിശമനസേന പറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്സ് ഇറക്കുമതി ചെയ്തു സൂക്ഷിച്ച ഗോഡൗൺ മുഴുവൻ കത്തിനശിച്ചു. ഗോഡൗണിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലായിരുന്നെന്നാണു സൂചന
കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. തീപിടിത്തത്തില്‍ വലിയ നാശനഷ്ടമുണ്ടായതായാണ് അറിയുന്നത്. നാട്ടുകാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു. വടക്കാഞ്ചേരിയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് കൂടുതല്‍ യൂണിറ്റുകളെ എത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
<BR>
TAGS : KERALA NEWS | THRISSUR
SUMMARY : A fire broke out at a two-wheeler spare parts factory in Mulungunanthukkavu; a death
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…