തമിഴ് നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. ‘കൊറോണ കുമാർ’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സിമ്പു മുൻകൂറായി പണം കൈപ്പറ്റിയെങ്കിലും പിന്നീട് പിന്മാറിയെന്ന് നിർമാതാവ് ആരോപിക്കുന്നു. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലാണ് ഇഷാരി കെ ഗണേഷ് പരാതി നല്‍കിയിരിക്കുന്നത്.
വാങ്ങിയ പണം തിരികെ നല്‍കുന്നതുവരെയോ അതേ പ്രൊഡക്ഷൻ്റെ ബാനറില്‍ പുതിയ സിനിമ ചെയ്യുന്നതുവരെയോ സിമ്പു മറ്റ് പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് തടയണം എന്നാണ് ഇഷാരി ഗണേഷ് പരാതിയില്‍ പറയുന്നത്. അതേസമയം, കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവർക്കുമിടയില്‍ പ്രശ്നങ്ങളുണ്ടെന്നാണ് വിവരങ്ങള്‍.
കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫിലാണ് സിമ്പു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…
ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ മരിച്ചു. പെരുമ്പാവൂര്‍ കാലമ്പുറം പാണിയേലില്‍ സജീവനാണ് (52)…