Categories: KARNATAKATOP NEWS

മുൻമന്ത്രിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ദമ്പതികള്‍ അറസ്റ്റിൽ

ബെംഗളൂരു : മുൻ കോൺഗ്രസ് മന്ത്രിയിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റിൽ. കലബുറഗി ആലന്ദ് സ്വദേശി മഞ്ജുള പാട്ടീൽ, ഭർത്താവ് ശിവരാജ് പാട്ടീൽ എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. കലബുറഗി ജില്ലാ യൂത്ത് കോൺഗ്രസ് യൂണിറ്റിൻ്റെ വൈസ് പ്രസിഡൻറ് കൂടിയാണ് അറസ്റ്റിലായ മഞ്ജുള.

മുൻമന്ത്രിയും അഫ്സൽപൂരിൽ നിന്ന് ആറ് തവണ എം.എൽ.എയായ മാലികയ്യ ഗുത്തേദാറിനെയാണ് ഇവർ വീഡിയോകോളുകൾ റെക്കോഡുചെയ്ത് ഭീഷണിപ്പെടുത്തിയത്. മാലികയ്യയും മഞ്ജുളയും സാമൂഹികമാധ്യമത്തിലൂടെ ബന്ധപ്പെടുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുമായിരുന്നെന്ന് പോലീസ് പറഞ്ഞു. 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ റെക്കോഡുചെയ്ത വീഡിയോകളടക്കം പ്രചരിപ്പിക്കുമെന്ന് മാലികയ്യയെയും മകൻ റിതേഷിനെയും ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോൺ വഴിയുള്ള ഭീഷണി തുടരുന്നതിനിടെ റിതേഷ് പോലീസിനെ സമീപിച്ചു.

പണംവാങ്ങാനായി ബെംഗളൂരു അശോക്‌നഗറിലെ ഒരു മാളിന് സമീപത്തുവന്ന ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരിൽനിന്ന് ആറ് സ്മാർട്ട്‌ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമാനരീതിയിൽ ഇരുവരും ചേര്‍ന്ന് കൂടുതല്‍പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പോലീസ് സംശയിക്കുന്നു. ഇരുവര്‍ക്കുമെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : ARRESTED
SUMMARY : Attempt to extort money by threatening ex-minister; The couple was arrested

 

Savre Digital

Recent Posts

ഇസ്രയേൽ വ്യോമാക്രമണം: ഗാസയിൽ അനസ് അൽ ഷെരീഫ് അടക്കം അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്,…

44 minutes ago

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം സമാപിച്ചു. കോറമംഗല സെന്റ്‌ ജോൺസ് ഓഡിറ്റോറിയത്തില്‍ നടന്ന…

1 hour ago

വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് ഇന്ത്യാ മുന്നണി മാര്‍ച്ച്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായി ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപകക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യാ മുന്നണി. പ്രതിപക്ഷ…

2 hours ago

തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; വിമാനത്തിൽ കേരള എംപിമാർ അടക്കം 160 യാത്രക്കാർ

ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി…

2 hours ago

ലാൽബാഗ് പുഷ്പമേള; പ്രവേശന ടിക്കറ്റ് ഓൺലൈനിൽ എടുക്കാം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. https://hasiru.karnataka.gov.in/flowershow/login.aspx എന്ന ലിങ്കിലൂടെ  ടിക്കറ്റ് ബുക്ക്…

2 hours ago

റെസിഡൻഷ്യൽ സ്കൂളില്‍ ഭക്ഷ്യവിഷബാധ: നാല് വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു:ചിക്കമഗളൂരുവിലെ റെസിഡൻഷ്യൽ സ്കൂളില്‍ ഭക്ഷ്യവിഷബാധയെത്തുടർന്ന് നാല് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണനഗറിലെ അൽദൂർ അംബേദ്കർ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് കഴിഞ്ഞദിവസം…

3 hours ago