ബെംഗളൂരു: മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്‌ലിയുടെ മകൾ ഹംസ മൊയ്‌ലി (52) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവതാരകയും നർത്തകിയും ആയിരുന്ന ഹംസ വാഴുവൂർ സ്കൂളിലും കലാക്ഷേത്ര സ്കൂൾ ഓഫ് ഭരതനാട്യത്തിലും നിന്നാണ് വിദ്യാഭ്യാസം പൂർത്തിറ്റാക്കിയത്. സോളോയിസ്റ്റായും പത്മിനി രവിയുടെ കീഴിലുള്ള ഗ്രൂപ്പിൻ്റെ ഭാഗമായും ഇന്ത്യയിലും വിദേശത്തും നിരവധി സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
എം വീരപ്പമൊയ്‌ലിയുടെ പുസ്‌തകത്തെ ആസ്‌പദമാക്കിയുള്ള ശ്രീരാമായണ മഹാന്വേഷണത്തിന്റെ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. സുഷമ വീരപ്പ എഴുതിയ ദത്തെടുക്കൽ വിഷയത്തെ ആസ്പദമാക്കിയുള്ള ഭാവന, എം.എസ്. സത്യു സംവിധാനം ചെയ്ത കുരുക്ഷേത്ര സേ കാർഗിൽ തക്, ബിദാരു മണ്ഡല എന്നീ നാടകങ്ങൾ അവതരിപ്പിച്ചു.
1920-കളിലെ ദേവദാസികളുടെ (ക്ഷേത്ര നർത്തകർ) ജീവിതത്തെ ആസ്പദമാക്കിയുള്ള ശൃംഗാരം എന്ന തമിഴ് ഫീച്ചർ ഫിലിമിൽ അഭിനയിച്ചു. രൂപ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ദി ഹോംകമിംഗ് എന്ന കവിതാസമാഹാരവും ഹംസ എഴുതിയിട്ടുണ്ട്. യോഗ പരിശീലക കൂടിയായിരുന്നു ഹംസ.
TAGS: KARNATAKA | HAMSA MOILY
SUMMARY: Duaghter of former central minister hamsa moily passes away
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…