Categories: KARNATAKA

മുൻ കോൺഗ്രസ് എംപി ഇഖ്ബാൽ അഹ്മദ് അന്തരിച്ചു

ബെംഗളൂരു: മുൻ കോൺഗ്രസ് എംപി ഇഖ്ബാൽ അഹമ്മദ് സരദ്ഗി (81) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.

1999ലും 2004ലും സരദ്ഗി മണ്ഡലത്തിൽ വെച്ച് രണ്ടുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ എംഎൽസിയും ആയിരുന്നു. 2009-ൽ കലബുർഗി സംവരണ മണ്ഡലമായി പ്രഖ്യാപിച്ചതിന് ശേഷം സരദ്ഗി നിലവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് വേണ്ടി ഒഴിഞ്ഞുകൊടുത്തു.

അദ്ദേഹത്തിന്റെ ഭൗതിശരീരം നാഷണൽ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് സംസ്‌കാരം നടത്തി. മുൻ എംപിയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Savre Digital

Recent Posts

മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…

23 minutes ago

പ്രതിമാസ സെമിനാർ ഇന്ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…

33 minutes ago

ക​ണ്ണീ​രാ​യി സു​ഹാ​ൻ; 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ല്‍ കാ​ണാ​താ​യ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 21 മ​ണി​ക്കൂ​ർ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ…

2 hours ago

കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…

3 hours ago

തായ്‌വാനിൽ വന്‍ ഭൂചലനം; 7.0 തീവ്രത

തായ്പേയ്: തായ്‌വാനിൽ  വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…

3 hours ago

മെട്രോ സ്റ്റേഷനിൽ യുവതിയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു

ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ച​ങ്ങ​മ്പു​ഴ ന​ഗ​ർ സ്വ​ദേ​ശി മ​ഹേ​ഷാ​ണ് ഭാ​ര്യ നീ​തു​വി​നെ കു​ത്തി​പ്പ​രു​ക്കേ​ൽ​പ്പി​ച്ച​ത്. കൊ​ച്ചി…

4 hours ago