ബെംഗളൂരു: മുൻ മന്ത്രി ബി.സി. പാട്ടീലിൻ്റെ മരുമകനെ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി. പ്രതാപ് കുമാർ (42) ആണ് മരിച്ചത്. ദാവൻഗരെ ഹൊന്നാലി താലൂക്കിലെ അരകെരെ ഗ്രാമത്തിനടുത്തുള്ള വനമേഖലയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
പ്രതാപ് കുമാർ, പാട്ടീലിൻ്റെ മൂത്ത മകൾ സൗമ്യയുടെ ഭർത്താവാണ്. അരകെരെ ഗ്രാമത്തിന് സമീപം റോഡരികിൽ കാർ നിർത്തി വിഷം കഴിച്ചതായാണ് സംശയമെന്ന് പോലീസ് പറഞ്ഞു.
അവശനിലയിലായ അദ്ദേഹത്തെ നാട്ടുകാർ ഹൊന്നാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനാൽ, പിന്നീട് അദ്ദേഹത്തെ ശിവമോഗയിലെ മക്ഗാൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മരണകാരണം വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു.
TAGS: KARNATAKA | BC PATIL
SUMMARY: Son in law of former minister bc patil found dead
തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിട. ലോക ചാംപ്യൻമാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു ഒടുവില്‍ ഉറപ്പായി. ലയണൽ…
ന്യൂഡല്‍ഹി: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസ്സായിരുന്നു. രാത്രി 10.30 ഓടെയായിരുന്നു അന്ത്യം.…
ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുൾപ്പെടെ 1500 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിലെ വിവിധ…
ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…