ബെംഗളൂരു: മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മലികയ്യ ഗുട്ടേദാർ (67) കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐടി – ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നത്. ആറ് തവണ എംഎൽഎയായ ഗുട്ടേദാർ കലബുർഗി ജില്ലയിലെ അഫ്സൽപുർ നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.
1985 നും 2013 നും ഇടയിൽ അഫ്സൽപുരിൽ നിന്ന് ആറ് തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചിട്ടുണ്ട്. 2019ലാണ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
എഐസിസി അധ്യക്ഷൻ ഖാർഗെയുമായി സംസാരിച്ചതിന് ശേഷമാണ് ഗുട്ടേദാർ പാർട്ടിയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് ശിവകുമാർ പറഞ്ഞു. 35 വർഷത്തിലേറെയായി അദ്ദേഹത്തെ അറിയാം. യാതൊരു ഉപാധികളുമില്ലാതെയാണ് കോൺഗ്രസിൽ ചേർന്നതെന്ന് ശിവകുമാർ പറഞ്ഞു.
സഹോദരൻ നിതിൻ ഗുട്ടേദാറിനെ അടുത്തിടെ ബിജെപി അംഗത്വം നൽകിയതാണ് മലികയ്യ ഗുട്ടേദാറിനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. നിതിൻ ഗുട്ടേദാർ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഫ്സൽപുരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
The post മുൻ മന്ത്രി മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു appeared first on News Bengaluru.
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…