ബെംഗളൂരു: മുൻ മന്ത്രിയും ദാവൻഗരെ സൗത്ത് എംഎൽഎയുമായ ഡോ. ഷാമനൂർ ശിവശങ്കരപ്പയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയും കാലിൽ വേദനയും അനുഭവപ്പെട്ട അദ്ദേഹത്തെ അടുത്തിടെ ദാവൻഗരെ എസ്എസ്ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയ്ക്കുശേഷം ആശുപത്രി വിട്ടെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഓൾ ഇന്ത്യ വീരശൈവ മഹാസഭ അംഗങ്ങൾ അറിയിച്ചു. ശിവശങ്കരപ്പയെ ബെംഗളൂരുവിലെ സ്പർഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും വീരശൈവ മഹാസഭ സെക്രട്ടറി രേണുക പ്രസന്നയും വ്യക്തമാക്കി.
കർണാടക രാഷ്ട്രീയത്തിൽ നിലവിലുള്ള ഏറ്റവും പ്രായം കൂടിയ ജനപ്രതിനിധി കൂടിയാണ് ശിവശങ്കരപ്പ. രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിന് 93 വയസ്സ് തികയും. ജൂൺ 16ന് അദ്ദേഹത്തിൻ്റെ ജന്മദിനാഘോഷങ്ങൾക്കായി മഹാസഭ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നത്.
TAGS: BENGALURU UPDATES, KARNATAKA
KEYWORDS: Shamanur Shivashankarappa hospitalised
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…