ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ ബെൽറ്റുകൊണ്ട് ക്രൂരമായി മർദിക്കുകയും കണ്ണിൽ മുളക് പൊടി എറിയുകയും ചെയ്തയാൾ അറസ്റ്റിൽ. റായ്ചൂരിലെ രാമകൃഷ്ണ വിവേകാനന്ദ ആശ്രമത്തിലാണ് സംഭവം. ശ്രാവൺ കുമാറിന് നേരെയാണ് കണ്ണില്ലാ ക്രൂരത. സംഭവത്തിൽ ആശ്രമം നടത്തുന്ന വേണുഗോപാൽ സ്വാമിയാണ് അറസ്റ്റിലായത്.
സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ശ്രാവൺ കുമാർ നിർധന കുടുംബത്തിൽ നിന്നുമായതിനാൽ ഉദയ് നഗറിലെ രാമകൃഷ്ണ വിവേകാനന്ദ ആശ്രമത്തിലാണ് താമസിച്ചിരുന്നത്. വേണുഗോപാൽ പറയുന്നത് ശ്രാവൺ കേൾക്കാതിരുന്നതാണ് മർദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രാവണിന്റെ അമ്മ അപ്രതീക്ഷിതമായി മകനെ കാണാൻ ആശ്രമത്തിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഉടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് താമസസൗകര്യം നൽകാനെന്ന പേരിൽ വേണുഗോപാൽ സ്വാമി കുട്ടികളെ പീഡിപ്പിക്കുന്നതായി ശ്രാവണിന്റെ അമ്മ ആരോപിച്ചു. ആശ്രമത്തിൽ ആകെ 12 വിദ്യാർഥികൾ താമസിക്കുന്നുണ്ട്. മറ്റ് കുട്ടികളും സമാനമായ ക്രൂരതകൾക്കിരയായതായും ആരോപിച്ചു. സംഭവത്തിൽ റായ്ച്ചൂർ വെസ്റ്റ് പോലീസ് കേസെടുത്തു.
TAGS: KARNATAKA | ARREST
SUMMARY: Class 3 boy thrashed, chilli powder thrown in eyes and kept in dark room in Raichur ashram
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…