ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പയിറങ്ങി. ചിറ്റുവാരൈ സൗത്ത് ഡിവിഷനിലാണ് കാട്ടാന ഇറങ്ങിയത്. ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലയിലും കാട്ടാനയിറങ്ങി.
പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ വീടിന് മുന്നിലും കാട്ടാന എത്തി. അമലഗിരി സ്വദേശി എലിയമ്മയുടെ വീട്ടുമുറ്റത്താണ് ആനയെത്തിയത്. ആനയെ തുരത്താത്തതില്‍ വനം വകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. അതിനിടെ ഭീതി പടര്‍ത്തി കാട്ടുപോത്തുമിറങ്ങിയിട്ടുണ്ട്. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്.
ലയങ്ങള്‍ക്ക് സമീപത്തെത്തിയ കാട്ടുപോത്ത് നാശനഷ്ടങ്ങളുണ്ടാക്കി. രാത്രിയും പകലും കാട്ടുപോത്തുകളുടെ ശല്യമുണ്ടെന്നും വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
TAGS : IDUKKI NEWS | MUNNAR | ELEPHANT
SUMMARY : Padayappa and wild buffalo in the residential area of Munnar; Agriculture was destroyed
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരൻ അർജുൻ്റെ ആത്മഹത്യയില്‍ അധ്യാപികയ്ക്കെതിരെ കൂടുതല്‍ ആരോപണവുമായി കുടുംബം. അർജുനെ ഒരുവർഷം…
ഡൽഹി: ഡൽഹി വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. 6 ഇ 2107 എന്ന ഇൻഡിഗോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവില്‍ 1600 രൂപയാണ് പെൻഷൻ.…
ആലപ്പുഴ: വാഹനാപകടത്തില്‍ 12 വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ തുറവൂരിലാണ് സംഭവം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ…
തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ്…