തൊടുപുഴ: : മൂന്നാറില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയില്‍ വീണ് മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. കക്കിടിപ്പുറം കെവിയുപി സ്‌കൂളിനു സമീപം പാലത്തിങ്കല്‍ അബ്ദുല്‍ ശരീഫ്-റസിയ ദമ്പതികളുടെ മകന്‍ റാഷിദ് (18)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എടപ്പാള്‍ സ്വദേശി സുവിത്തിന് (18) പരുക്കേറ്റു.
ഗ്യാപ് റോഡ് ബൈസൺ വാലി റൂട്ടിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. നിയന്ത്രണംവിട്ട സ്കൂട്ടർ താഴ്ചയിലെ ഏലക്കാട്ടിലേക്ക് മറിയുകയായിരുന്നു. റാഷിദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ സുവിത്തിനെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് രാത്രിയോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മൂന്നു ബൈക്കുകളിലായി ആറു പേരാണ് മൂന്നാറില്‍ വിനോദയാത്രക്ക് പോയത്. ഇവര്‍ മടങ്ങിവരുമ്പോഴായിരുന്നു അപകടം.
<BR>
TAGS : ACCIDENT | MALAPPURAM | MUNNAR
SUMMARY : A native of Malappuram died after his bike overturned in Munnar; A friend is injured
ബെംഗളൂരു:പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച രാവിലെ…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…