പത്തനംതിട്ട: കോന്നി വനം ഡിവിഷനില്‍പ്പെട്ട കാനയാര്‍, കൊക്കാത്തോട് എന്നിവിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. കാനയാറ്റില്‍ ഉള്‍ക്കാട്ടില്‍ രണ്ടിടത്തും. കൊക്കാത്തോട് കോട്ടാംപാറ, നരകനരുവി വനത്തിലും ആണ് പിടിയാനകളെ ചരിഞ്ഞനിലയില്‍ കണ്ടത്. കാനയാറ്റില്‍ കണ്ട രണ്ടു പിടിയാനകളുടെ ജഡത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്.
24, 23 വയസ്സുള്ള കാട്ടാനകളാണിവ. ഉള്‍ക്കാട്ടിലെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. 24 വയസ്സുള്ള കാട്ടാന വീഴ്ചയിലാണ് ചിരിഞ്ഞതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കടുവയുടെ ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കുഴിയില്‍ വീണെന്നാണ് കണ്ടത്തല്‍. ഒരുകാലിന് ഒടിവുണ്ട്. ശ്വാസകോശങ്ങള്‍ക്കും പരിക്കുണ്ട്. 23 വയസ്സുള്ള പിടിയാനയുടെ ഗര്‍ഭാശയത്തിലെ രോഗമാണ് ചരിയാന്‍ കാരണം.
കാനയാര്‍ റെയ്ഞ്ച് ഓഫീസര്‍ സി.കെ. സുധീര്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ സിബി എന്നിവരുടെ ചുമതലയിലാണ് മൃതദേഹ പരിശോധന നടത്തിയത്. കോന്നി വനത്തിലെ നടുവത്തിമൂഴി റെയ്ഞ്ചില്‍പ്പെട്ട കൊക്കാത്തോട് നരകനരുവിയില്‍ ചരിഞ്ഞനിലയില്‍ കണ്ടെത്തിയ പിടിയാനയ്ക്ക് 34 വയസ്സുണ്ട്. ഉള്‍ക്കാട്ടില്‍ പട്രോളിങ്ങിനുപോയ വനപാലകരാണ് കാട്ടനയുടെ ജഡം കണ്ടത്.
TAGS : ELEPHANT | DEAD | PATHANAMTHITTA
SUMMARY : Three Wilde elephant were found dead
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…