കൊച്ചി: എറണാകുളം തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ പരിശോധന നടത്തി വിജിലന്‍സ്. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധയുടെ തുടര്‍ച്ചയായാണ് നടപടി. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.
പാലക്കാട് വാളയാര്‍ ഇന്‍ ചെക്പോസ്റ്റില്‍ നിന്നും ജനുവരി 12 ന് ഒന്നര ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണം പിടികൂടിയിരുന്നു. ഈദിവസം ജോലിയിലുണ്ടായിരുന്ന ഒരു എംവിഐ, മൂന്ന് എഎംവിഐമാര്‍, ഒരു ഓഫിസ് അസിസ്റ്റന്റ് എന്നിവരുടെ വീടുകളും ബന്ധുവീടുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ദിവസങ്ങള്‍ക്ക് മുമ്പ് പിടിയിലായ എറണാകുളത്തെ മുന്‍ ആര്‍ടിഒ ജെയ്സണെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെയാണ് മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടില്‍കൂടി വിജിലന്‍സ് പരിശോധന നടത്തുന്നത്.
കൈക്കൂലിപ്പണം പിടികൂടിയതില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി ലഭിച്ചിരുന്നു. പണം പിടികൂടിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാട്ടി വിജിലന്‍സ് സര്‍ക്കാരിന് പ്രത്യേക റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
<br>
TAGS : VIGILANCE RAID | MVD-KERALA
SUMMARY : Vigilance raids at the homes of MVD officials in three districts
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…