Categories: KERALATOP NEWS

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടുതൽ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നവംബർ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
<BR>
TAGS : RAIN UPDATES
SUMMARY : Wind speed exceeding 40 km per hour is likely in three districts; Yellow alert in eight districts

Savre Digital

Recent Posts

മേൽചുണ്ട് കീറി, തല തറയിൽ ഇടിപ്പിച്ചു; മുൻപങ്കാളിയുടെ ആക്രമണം വെളിപ്പെടുത്തി നടി ജസീല പർവീൺ

മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…

1 hour ago

കാത്തിരിപ്പിന് വിരാമം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ

ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…

2 hours ago

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത‌​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ്. സം​ഭ​വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ…

2 hours ago

കേരളസമാജം മാഗഡി റോഡ് സോൺ മലയാളം ക്ലാസിന് തുടക്കം

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക്‌ തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…

2 hours ago

ദേവസ്വം ബോര്‍ഡ് വിവാദം; ഗവര്‍ണറെ കാണുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…

3 hours ago

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയിനെ തിരഞ്ഞെടുത്തു

ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച്‌ ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…

3 hours ago