ബെംഗളൂരു: മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ യുവതിയെ 60 അടി താഴ്ചയുള്ള കിണറ്റിൽ ജീവനോടെ കണ്ടെത്തി. ഗദഗ് ജില്ലയിലെ തോതഗന്തി ഗ്രാമത്തിലെ പാർവതി വീരയ്യ കൽമഠത്തെയാണ് വീട്ടിൽ നിന്നും കാണാതായത്. കർഷകത്തൊഴിലാളികളാണ് കിണറ്റിൽ നിന്ന് പാർവതിയെ രക്ഷപ്പെടുത്തിയത്.
കാണാതായ ദിവസം വീടു തൂത്തുവാരുന്നതിനിടെ അജ്ഞാതയായ ഒരു സ്ത്രീ തൻ്റെ വീടിന് പുറത്ത് വന്നിരുന്നെന്നും ഇവർ തന്നെ ബലമായി കഴുത്തിൽ പിടിച്ച് ഗ്രാമത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വയലിലെ കിണറ്റിലേക്ക് തള്ളുകയായിരുന്നുവെന്നും പാർവതി പറഞ്ഞു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും പാർവതി പറഞ്ഞു. പിറ്റേന്ന് ബോധം വന്നപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. ഉറക്കമുണർന്നപ്പോൾ ഇടതുകാലിലെ മോതിരമല്ലാതെ സ്വർണാഭരണങ്ങളൊന്നും തന്റെ പക്കൽ ഉണ്ടായിരുന്നില്ല. സഹായത്തിനായി നിലവിളിച്ചെങ്കിലും പക്ഷേ ആരും കേട്ടില്ലെന്നും പാർവതി പറഞ്ഞു. മൂന്നാം ദിവസം കരച്ചിൽ കേട്ട് വയലിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് ഇവരെ കിണറ്റിൽ കണ്ടെത്തിയത്. പോലീസ് എത്തിയ ശേഷം പാർവതിയെ ഗദ് ഗ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
60 അടിയോളം താഴ്ചയുള്ള കിണറ്റിൽ വെള്ളമില്ലാത്തതിനാൽ മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നരേഗൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | MISSING
SUMMARY: Missing woman found alive after 3-days in 60-foot-deep well
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കുന്നതിനുള്ള നിരോധനം നീട്ടി പാകിസ്ഥാൻ. ജനുവരി 24 വരെയാണ് നിലവിലെ വിലക്ക് നീട്ടിയത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര”…
ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് പാലക്കാട്, കോഴിക്കോട്, മംഗലാപുരം വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.…
തിരുവനന്തപുരം: വാമനപുരത്ത് മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച് ജയിച്ചത്. ഇക്കാര്യത്തില്‍…
കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…