ബെംഗളൂരു: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ടിപ്ത്തൂർ താലൂക്കിലെ ഹെഡഗരഹള്ളി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കുഞ്ഞിനെ രക്ഷപ്പെടുത്തി ടിപ്ത്തൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ആശാ വർക്കർ കലാവതിയാണ് അത്താഴം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടത്. പരിശോധിച്ചപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തി. ഉടൻ തന്നെ കലാവതി നൊനവിനകെരെ പോലീസിലും ആരോഗ്യ വകുപ്പിലും വിവരമറിയിക്കുകയായിരുന്നു. നിലവിൽ കുട്ടിയുടെ മാതാപികൾക്കായുള്ള തിരച്ചിലിലാണെന്ന് പോലീസ് പറഞ്ഞു.
TAGS: KARNATAKA | ABANDONED | BABY
SUMMARY: Three month old baby found abandoned tiptur
തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടർന്ന് കൊച്ചുള്ളൂരില്‍ പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ്…
റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ചമോലി യിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി. തരാലിയിലെ സബ്…
കോഴിക്കോട്: മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച…
ബെംഗളൂരു: ഓണ്‍ലൈന്‍ വതുവെപ്പ്, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയുടെയും ബന്ധുക്കളുടെയും വീടുകളിലും…
ബെംഗളുരു: മലയാളി യുവാവിനെ മൈസൂരു സബേർബൻ ബസ് ടെർമിനലിനു സമീപത്തെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുതിരേരി ചെട്ടുപറമ്പിൽ…
ബെംഗളൂരു: ബൈക്കപകടത്തെ തുടർന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ആന്റണി പെരേരയുടെ മകൻ…