ബെംഗളൂരു: ബെംഗളൂരുവിൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ റിപ്പോർട്ട് ചെയ്തത് 1,280 റോഡപകടങ്ങൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. അപകടങ്ങളിൽ 243 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
1,082 പേർക്ക് റോഡപകടങ്ങൾ മൂലം പരുക്കേറ്റു. നഗരത്തിനുള്ളിൽ 240 മാരകമായ അപകടങ്ങളും 1,040 നിസാര അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെ റോഡപകടങ്ങളിൽ 70 ശതമാനവും ഇരകളാകുന്നത് കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രികരുമാണെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് ആൻഡ് റോഡ് സേഫ്റ്റിയിലെ സീനിയർ പ്രോഗ്രാം അസോസിയേറ്റ് ചേതൻ സോദ പറഞ്ഞു.
കൂടാതെ, റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 80 ശതമാനവും രാത്രിയിലും പുലർച്ചെയും റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരാണ്. ട്രാഫിക് നിയമങ്ങളും ലെയ്ൻ നടപടികളും പാലിക്കാത്ത ആളുകളാണ് അപകടങ്ങൾക്ക് ഇരയാകുന്ന 20 ശതമാനം പേർ. ട്രാഫിക് പോലീസിൻ്റെ കണക്കുകൾ പ്രകാരം നഗരത്തിൽ 23 ലക്ഷത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം മാത്രം അശ്രദ്ധമായി വാഹനമോടിച്ചതിന് 1,035 കേസുകളും അമിതവേഗതയ്ക്ക് 1,496 കേസുകളും മദ്യപിച്ച് വാഹനമോടിച്ചതിന് 3,051 കേസുകളും ട്രാഫിക് സിഗ്നൽ നിയമം തെറ്റിച്ചതിനു 10,000 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
The post മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് 1,280 റോഡപകടങ്ങൾ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…