ബെംഗളൂരു: മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. തുമകുരു ഗുബ്ബി സ്വദേശിനി കോമളമാണ് പിടിയിലായത്. മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം കഴിച്ച് ഇവരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത ശേഷം കോമള കടന്നുകളയുകയായിരുന്നു.
ഇടത്തരം കുടുംബങ്ങളുടെ അവിവാഹിതരായ പുരുഷന്മാരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയാണ് കോമള. എന്നാൾ ഇക്കാര്യം മറച്ചുവെച്ചാണ് ഇവർ വിവാഹം ചെയ്തിരുന്നത്. ഗുബ്ബി താലൂക്കിലെ അത്തിഗട്ടെ ഗ്രാമവാസിയായ ദയാനന്ദ മൂർത്തി നൽകിയ പരാതിയിലാണ് യുവതി അറസ്റ്റിലാകുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് വെളിപ്പെടുന്നത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ദയാനന്ദ കോമളയെ പരിചയപ്പെടുന്നത്.
വിവാഹം കഴിഞ്ഞ ശേഷം കോമള ഇയാളുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപയും സ്വർണ്ണ ചെയിൻ, ഇയർ സ്റ്റഡ്‌സ് എന്നിവയും 50 ഗ്രാം വെള്ളി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഇതോടെ ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്തുടനീളമുള്ള പത്തിലധികം യുവാക്കളെയാണ് കോമള വിവാഹം ചെയ്ത് കബളിപ്പിച്ചത്. കോമളയ്ക്കൊപ്പം, ലക്ഷ്മി, സിദ്ധപ്പ, ലക്ഷ്മിഭായി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സംഘത്തിലെ മറ്റ് നാല് പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: Woman who married five men in three years, stole gold and cash arrested
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…