എറണാകുളം വാളകത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേർ പ്രതികളായേക്കും. രണ്ടുപേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ നാളെ കോടതിയില്‍ നല്‍കും.
കേസില്‍ പോലീസ് പിടിയിലായ പത്തുപേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. വാളകം സ്വദേശികളായ ബിജീഷ്, അമല്‍, സനല്‍, അനീഷ്, ഏലിയാസ്, സത്യ കുമാർ, കേശവ്, സൂരജ്, എമില്‍, അതുല്‍ കൃഷ്ണ എന്നിവരാണ് റിമാൻഡിലായത്. വ്യാഴാഴ്ചയാണ് അരുണാചല്‍പ്രദേശ് സ്വദേശി അശോക് ദാസ് ആള്‍ക്കൂട്ട മർദനത്തെത്തുടർന്ന് കൊല്ലപ്പെടുന്നത്.
കേസില്‍ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കം. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
The post മൂവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതകം; രണ്ടുപേര്‍ നിരീക്ഷണത്തില്‍ appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്. സംഘടന യോഗത്തിനുശേഷം കൂടുതല്‍ തീരുമാനം ഉണ്ടാകും.…
ഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് ഒടുവില്‍ ഇതുവരെ 827 കോടി രൂപ റീഫണ്ട് നല്‍കി ഇന്‍ഡിഗോ.…
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി നടി പാർവതി തിരുവോത്ത്.…
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം. നെടുമങ്ങാട്ട് എസ്‌സി/എസ്ടി കോടതിയാണ് ജാമ്യം…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'…
ബാലാഘട്ട്: മധ്യപ്രദേശില്‍ നക്സല്‍ വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന വഴിത്തിരിവ്. ബാലഘട്ട് ജില്ലയില്‍ 10 മാവോയിസ്റ്റുകളാണ് സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.…