Categories: TAMILNADUTOP NEWS

മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യ ലക്ഷണങ്ങളില്ല; ശ്രുതിയുടെ മരണം കൊലപാതകമെന്ന് രക്ഷിതാക്കള്‍

ചെന്നൈ: ശുചീന്ദ്രത്ത് നവവധു ശ്രുതി ബാബു ഭർതൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍. മകള്‍ തൂങ്ങിമരിച്ചുവെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചതെങ്കിലും തൂങ്ങിമരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ലെന്ന് ശ്രുതിയുടെ അച്ഛൻ ബാബു പരമേശ്വരൻ പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും നാഗർകോവില്‍ പോലീസില്‍ നിന്നും അറിയാൻ കഴിയുന്നില്ല. മകളുടെ മൃതദേഹത്തിലോ മുറിയുടെ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങള്‍ ഇല്ല. അതിനാല്‍ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നു.

രാവിലെ ക്ഷേത്രത്തില്‍ പോയ ശ്രുതി സന്തോഷത്തോടെയാണ് വീട്ടിലേക്ക് തിരികെ എത്തിയത്. ദീപാവലി ആയതിനാല്‍ ഭർതൃമാതാവിന് അടക്കം സമ്മാനങ്ങളും മധുര പലഹാരങ്ങളും വാങ്ങിച്ചുവച്ചിരുന്നു. ദീപാവലി ഒന്നിച്ച്‌ ആഘോഷിക്കാൻ വേണ്ടി മകളെ കാത്തിരിക്കുമ്പോഴാണ് മരണ വാർത്ത തേടിയെത്തുന്നത് എന്നും ബാബു പറഞ്ഞു.

ഇനി മറ്റൊരു പെണ്‍കുട്ടിയ്ക്കും ഈ ഗതി വരരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമായിരുന്നു ശ്രുതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ ശ്രുതി ഭർതൃവീട്ടില്‍ നിന്നും നിരന്തം പീഡനത്തിന് ഇരയാകുന്നതായി വ്യക്തമായി. ഭർതൃവീട്ടുകാരുടെ പീഡനം വ്യക്തമാക്കുന്ന ശ്രുതിയെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.

TAGS : SRUTHI | TAMILNADU
SUMMARY : There are no suicidal signs on the corpse or in the room; Shruti’s parents claim her death as murder

Savre Digital

Recent Posts

ഓൺസ്‌റ്റേജ്‌ ജാലഹള്ളി വയലാർ അനുസ്മരണം 9 ന്

ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ്‌ ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…

4 hours ago

എസ്ഐആറിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്, നിയമപരമായി എതിര്‍ക്കാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

4 hours ago

മേൽചുണ്ട് കീറി, തല തറയിൽ ഇടിപ്പിച്ചു; മുൻപങ്കാളിയുടെ ആക്രമണം വെളിപ്പെടുത്തി നടി ജസീല പർവീൺ

മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…

6 hours ago

കാത്തിരിപ്പിന് വിരാമം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ

ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…

6 hours ago

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത‌​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ്. സം​ഭ​വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ…

7 hours ago

കേരളസമാജം മാഗഡി റോഡ് സോൺ മലയാളം ക്ലാസിന് തുടക്കം

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക്‌ തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…

7 hours ago