ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാഗസാന്ദ്രയിൽ നിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച 3.14 കിലോമീറ്റർ മെട്രോ പാതയിൽ സർവീസ് തുടങ്ങി. രാവിലെ അഞ്ചിന് മാധവാരയിൽ നിന്ന് ആദ്യ സര്‍വീസ് പുറപ്പെട്ടു. ഗ്രീൻ ലൈനിൽ നിലവിൽ നാഗസാന്ദ്ര വരെയുള്ള പാത മാധവാരയിലേക്ക് നീട്ടുന്നതാണ് പുതിയ പാത.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യ തുടങ്ങിയവർ ബുധനാഴ്ച യെശ്വന്തപുരയിൽ നിന്ന് മാധവാര വരെ മെട്രോയിൽ സഞ്ചരിച്ച് പാത പരിശോധിച്ചിരുന്നു.
പാത ദീര്‍ഘിപ്പിച്ചത് 44,000ലേറെ യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് നാഗസാന്ദ്ര-മാധവാര ലൈൻ. തുമകൂരു റോഡിലെ ബെംഗളൂരു ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലെത്താൻ പുതിയ പാത സഹായിക്കും. ഭൂമിയുടെ വിലയുൾപ്പെടെ 1168 കോടി രൂപ ചെലവിലാണ് ഈ പാത നിർമിച്ചിരിക്കുന്നത്. നാഗസാന്ദ്ര- മാധവാര പാത തുറക്കുന്നതോടെ നമ്മ മെട്രോയ്ക്ക് ആകെ 76.95 കിലോമീറ്റർ പാതയും 69 സ്റ്റേഷനുകളുമാകും. ഗ്രീൻ ലൈനിൽ 33.46 കിലോമീറ്ററും 31 സ്റ്റേഷനുകളും പർപ്പിൾ ലൈനിൽ (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) 43.49 കിലോമീറ്ററും 38 സ്റ്റേഷനുകളും ആണുള്ളത്.
<br>
TAGS : NAMMA METEO
SUMMARY : Metro Green Line; Services started on Nagasandra-Madhavara route
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…