ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് ചാടിയ നാല് വയസുകാരനെ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാർ രക്ഷപ്പെടുത്തി. ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 9.08നും 9.16നും ഇടയിലാണ് സംഭവം. കുട്ടി തൻ്റെ സഹോദരന്റെയും അമ്മയുടെയും സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് നേരെ പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു.
സംഭവത്തെത്തുടർന്ന്, സ്റ്റേഷൻ കൺട്രോൾ റൂമിലെ സ്റ്റേഷൻ കൺട്രോളർ എമർജൻസി ട്രിപ്പ് സിസ്റ്റം (ഇടിഎസ്) സജീവമാക്കി. ട്രെയിൻ നിർത്താൻ ട്രെയിൻ ഓപ്പറേറ്റർമാരെ അറിയിക്കുകയും ചെയ്തു. കൂടാതെ ട്രാക്കിലെ ട്രാക്ഷൻ വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷ ജീവനക്കാർ മറ്റ് യാത്രക്കാരുടെ സഹായത്തോടെ കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ ഇടത് ചെവിക്ക് പരുക്കേറ്റു. തുടർന്ന് ഇന്ദിരാ നഗറിലെ സർ സി .വി. രാമൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro incident: 4 year old boy jumps onto track at Byappanahalli station, rescued safely
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…